10:35pm 25 July 2026
NEWS
എയിംസ് സ്‌ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്‌ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
25/07/2026  06:49 PM IST
സണ്ണി ലുക്കോസ്
എയിംസ് സ്‌ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്‌ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.

"കായകൽപ്പം' ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരിൽ 700 ഏക്കൽ സ്‌ഥലം ലഭ്യമാണെന്ന് വൈക്കം എംഎൽഎ കെ. ബിനിമോൻ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. കോട്ടയം മെഡിക്കൽ കോളജിന്റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്‌ഥലത്തായാലും സംസ്‌ഥാനത്ത് എയിംസ് വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്‌തമാക്കി. 

സർക്കാർ ആശുപ്രതികളിൽ റോബോട്ടിക് സർജ്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാൽ ഈ സംവിധാനം ഏർപ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും.പാമ്പാടി താലൂക്ക് ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്ന് അദ്ദേഹം പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img